അംബേദ്കർ ഗ്ലോബൽ ഫൗണ്ടേഷൻ അവാർഡ് ശശി പെരിന്തൽമണ്ണയ്ക്ക്
പെരിന്തൽമണ്ണ : സാമൂഹിക സേവന സംഘടനയായ ഡോ. ഭീംറാവു അംബേദ്കർ ഗ്ലോബൽ ഫൗണ്ടേഷന്റെ സിനിമ-ഡോക്യുമെന്ററി വിഭാഗം അവാർഡിന് ചലച്ചിത്ര പ്രവർത്തകൻ ശശി പെരിന്തൽമണ്ണ അർഹനായി. 17-ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അവാർഡ് വിതരണംചെയ്യും. അവശതയനുഭവിക്കുന്ന ആദിവാസി സമൂഹവുമായി ബന്ധപ്പെട്ട് സംവിധാനംചെയ്ത ‘വെളിച്ചം’ എന്ന ഡോക്യുമെന്ററിയാണ് പ്രധാനമായും അവാർഡിന് പരിഗണിക്കപ്പെട്ടതെന്ന് ശശി പെരിന്തൽമണ്ണ പറഞ്ഞു. സാമൂഹികപ്രതിബദ്ധതയുള്ള 16-ഓളം ഷോർട്ട് ഫിലിമുകൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. 2019-ൽ പെരിന്തൽമണ്ണ നഗരസഭയുടെ 11-ാം വാർഡിലെ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് അവാർഡ് ലഭിച്ചിരുന്നു. അന്ന് വാർഡിലെ എ.ഡി.എസ്. പ്രസിഡന്റായിരുന്നത് ശശിയുടെ ഭാര്യ കെ.പി. അംബുജയായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here