HomeNewsEducationNewsകെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 20 മുതല്‍ 28വരെ

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 20 മുതല്‍ 28വരെ

ktet

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 20 മുതല്‍ 28വരെ

മലപ്പുറം :ജനുവരിയില്‍ നടന്ന കെ- ടെറ്റ് പരീക്ഷയില്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും വിജയിച്ചവരുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 20 മുതല്‍ 28വരെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.
കാറ്റഗറി ഒന്ന്
ഏപ്രില്‍ 20ന് രാവിലെ 10ന് 107597 മുതല്‍ 108851 വരെയുള്ളവര്‍ക്കും ഉച്ചയ്ക്ക് രണ്ടിന് 108552 മുതല്‍ 109462 വരെ
കാറ്റഗറി രണ്ട്
ഏപ്രില്‍ 21 ന് രാവിലെ 10ന് 206177 മുതല്‍ 206786 വരെ, ഏപ്രില്‍ 22ന് രാവിലെ 10ന് 206788 മുതല്‍ 207476 വരെ
കാറ്റഗറി മൂന്ന്
ഏപ്രില്‍ 23ന് രാവിലെ 10ന് 313212 മുതല്‍ 313530 വരെ, ഉച്ചയ്ക്ക് രണ്ടിന് 313532 മുതല്‍ 313917 വരെ, ഏപ്രില്‍ 24ന് രാവിലെ 10ന് 313918 മുതല്‍ 314234 വരെ, ഉച്ചയ്ക്ക് രണ്ടിന് 314235 മുതല്‍ 314505 വരെ, ഏപ്രില്‍ 25ന് രാവിലെ 10ന് 314507 മുതല്‍ 314789, ഉച്ചയ്ക്ക് രണ്ടിന് 314791 മുതല്‍ 315147, ഏപ്രില്‍ 27ന് രാവിലെ 10ന് 315153 മുതല്‍ 315561, ഉച്ചയ്ക്ക് രണ്ടിന് 315562 മുതല്‍ 316060 വരെ
കാറ്റഗറി നാല്
ഏപ്രില്‍ 28ന് രാവിലെ 10ന് 403646 മുതല്‍ 404617 വരെ എന്നിങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. മുന്‍വര്‍ഷങ്ങളിലെ അസല്‍ സര്‍ട്ടിഫിക്കറ്റിന്റെ പരിശോധന നടത്താത്തവര്‍ക്ക് ഏപ്രില്‍ 29 രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ സമയം അനുവദിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി, പ്ലസ്ടു,ഡിഗ്രി, ബി.എഡ്/ ടി.ടി.സി, മാര്‍ക്ക് ഇളവോടു കൂടി പാസ്സായവര്‍ (90 മാര്‍ക്കിന് താഴെ ലഭിച്ചവര്‍) ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഹാള്‍ടിക്കറ്റ്, എന്നിവ ഹാജരാക്കണം. പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി (ആറ് മാസം) പൂര്‍ത്തിയായവരും ബി.എഡ് /ടി.ടി.സി പഠിക്കുന്നവരും ഒറിജിനല്‍ ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരായാല്‍ മതി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!