സഫ്ന നസറുദീൻ മലപ്പുറം അസിസ്റ്റന്റ് കളക്ടർ
മലപ്പുറം: തിരുവനന്തപുരം പേയാട് സ്വദേശിയായ സഫ്ന നസറുദീൻ മലപ്പുറം അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു. സർവീസിലെ ആദ്യനിയമനമാണ്. തിരുവനന്തപുരം പേയാട് ഫർസാന മൻസിലിൽ ഹാജ നസറുദീന്റെയും എ.എൻ.റംലയുടെയും മകളാണ് 24 വയസുകാരിയായ സഫ്ന നസ്റുദീൻ.
പേരൂർക്കട പാങ്ങോട് കേന്ദ്രീയ വിദ്യാലയം, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. തിരുവനന്തപുരം കേന്ദ്രീകരിച്ച് തന്നെയായിരുന്നു ഐഎഎസ് പരിശീലനവും. ഫസ്ന നസറുദീൻ, ഫർസാന നസറുദീൻ എന്നിവർ സഹോദരങ്ങളാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here