മൊബൈൽ ഫോൺ കടകൾ തുറക്കാൻ അനുവദിക്കണം-എം.പി.ആർ.എ.കെ
മലപ്പുറം: മൊബൈൽ ഫോണുകളും റീ ചാർജ് കൂപ്പൺ അടക്കമുള്ള അനുബന്ധ സാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളെ കോവിഡ് നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കണമെന്ന് മൊബൈൽ ഫോൺ റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മാറിയ മൊബൈൽ ഫോണിനെ അവശ്യവസ്തുക്കളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണം.
കോവിഡ് കാലത്ത് ഓൺലൈൻ ഇടപാടുകളും വിദ്യാർഥികളുടെ പഠനവുമെല്ലാം മൊബൈൽ ഫോൺവഴിയാണ്. കേടുപാട് സംഭവിച്ചാൽ നന്നാക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ മൊബൈൽ ഫോൺ വ്യാപാര മേഖല തുറക്കാൻ അനുമതി നൽകണമെന്ന് ജനറൽ സെക്രട്ടറി മുഹമ്മദ്കുട്ടി റബിയയും പ്രസിഡന്റ് കെ സദാം ഹുസൈനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here