HomeNewsDevelopmentsമാറാക്കരയിൽ കോവിഡ് രോഗികൾക്കായി ഡൊമിസിലിയറി കെയർ സെന്റർ സജ്ജീകരിച്ചു

മാറാക്കരയിൽ കോവിഡ് രോഗികൾക്കായി ഡൊമിസിലിയറി കെയർ സെന്റർ സജ്ജീകരിച്ചു

domiciliary-care-center-kadampuzha

മാറാക്കരയിൽ കോവിഡ് രോഗികൾക്കായി ഡൊമിസിലിയറി കെയർ സെന്റർ സജ്ജീകരിച്ചു

മാറാക്കര: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി മാറാക്കര ഗ്രാമപ്പഞ്ചായത്ത്. പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് പോസിറ്റീവ് ആയി സ്വന്തം വീടുകളിൽ പരിമിതസൗകര്യങ്ങളോടെ കഴിയുന്നവരെ താമസിപ്പിക്കുന്നതിന് കാടാമ്പുഴ എ.യു.പി. സ്കൂൾ ഡൊമിസിലിയറി കെയർ സെന്ററായി സജ്ജീകരിച്ചു. അത്യാവശ്യഘട്ടങ്ങളിൽ പൊതുജനങ്ങളുടെ സംശയ ദൂരീകരണത്തിനായി ബന്ധപ്പെടുന്നതിന് കോവിഡ് ഹെൽപ്പ് ഡസ്കും പ്രവർത്തനം തുടങ്ങി.
domiciliary-care-center-kadampuzha
ഓരോ വാർഡിലെയും സന്നദ്ധസംഘടനാ പ്രവർത്തകരെ ഉൾപ്പെടുത്തി പ്രത്യേക സഹായസേന രൂപവത്കരിച്ചു. സി.എച്ച്. സെന്റർ, പ്രിയദർശിനി സെന്റർ, റെഡ്സ്റ്റാർ മാറാക്കര എന്നീ സംഘടനകളുടെ സഹകരണത്തോടെ ആംബുലൻസ്, യാത്രാസൗകര്യങ്ങൾ എന്നിവ ഉറപ്പു വരുത്തും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വാർ റൂമും പ്രവർത്തനമാരംഭിച്ചു. കൂടാതെ പഞ്ചായത്തിലെ വിവിധ മേഖലകളിൽ നടക്കേണ്ട പ്രതിരോധപ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം വാർഡ് അംഗങ്ങൾക്ക് വീതിച്ചു നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് എന്നിവർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!