മാധ്യമരംഗത്ത് കെ.ആർ.എം.യു വിൻെറ പ്രവർത്തനം മാതൃകാപരം; നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ
തിരൂർ: മാധ്യമരംഗത്തെ ട്രേഡ് യൂണിയൻ സംഘടനയായ കെ.ആർ.എം.യു വിൻെറ പ്രവർത്തനം മാതൃകാപരമാണെന്ന് തിരൂരിലെ നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ. കെ.ആർ.എം.യു തിരൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ അംഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരൂർ പ്രസ്ക്ളബിൽ സംഘടിപ്പിച്ച ചടങ്ങിൽ കിറ്റുകൾ വിതരണം ചെയ്തു. നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ മുതിർന്ന മാധ്യമ പ്രവർത്തകൻ സി.എം.സി കാദർമാഷിന് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ എ.പി നസീമ മുഖ്യാതിഥിയായി.വൈസ് പ്രസിഡൻെറ് മുഹമ്മദ് യാസിൻ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ബൈജു അരിക്കാഞ്ചിറ, സംസ്ഥാന കമ്മറ്റിയംഗം എം.പി റാഫി, ട്രഷറർ സുബൈർ കല്ലൻ എന്നിവർ സംസാരിച്ചു. മാധ്യരംഗത്തെ അറുപതോളം അംഗങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here