കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് ജില്ലാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
കുറ്റിപ്പുറം: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് ജില്ലാസമ്മേളനത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. സപ്തംബര്‍ 27ന് കുറ്റിപ്പുറത്ത് പ്രൊഫ. ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും.
വിവിധ കമ്പനികളുടെ സ്റ്റാളുകള്‍ സമ്മേളന നഗരിയിലുണ്ടാകും. കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിയെ സ്വാഗതസംഘം രക്ഷാധികാരിയായും പി.വി. ഹാരിസിനെ ചെയര്‍മാനായും കെ.എം. അല്ഫുദ്ദീനെ ജനറല്‍കണ്‍വീനറായും തിരഞ്ഞെടുത്തു.
Summary: “All Kerala Electrical Wireman & Supervisors Association“ (KEWSA) district meeting will be held at Kuttippuram on September 27th. the meeting will be inaugurated by Prof. Abid Hussain Thangal MLA
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here