പാര്‍ട്ടിപ്രവര്‍ത്തകര്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണം-കോടിയേരി ബാലകൃഷ്ണൻ
വളാഞ്ചേരി: പാര്‍ട്ടിപ്രവര്‍ത്തകര്‍ ജീവാകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സന്നദ്ധസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വളാഞ്ചേരിയിലെ അഭയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം വളാഞ്ചേരി എ.യു.പി. സ്കൂള്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിരാലംബരായി രോഗശയ്യയില്‍ക്കിടക്കുന്ന നിരവധിയാളുകള്‍ നമ്മുടെയിടയിലുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. അവരെ സഹായിക്കാനും സമാധാനിപ്പിക്കാനും രാഷ്ട്രീയം തടസ്സമാവരുത്- അദ്ദേഹം പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവും സ്വാഗതസംഘം ചെയര്‍ മാനുമായ വി.പി. സക്കറിയ അധ്യക്ഷതവഹിച്ചു. ട്രസ്റ്റിലെ സന്നദ്ധ സേവന പ്രവര്‍ത്തകരായ ഇരുപത്തിയഞ്ച് വൊളന്റിയര്‍മാര്‍ക്കുള്ള ബാഡ്ജ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ വിതരണംചെയ്തു. അഭയയുടെ ഓഫീസിന്റെ ഉദ്ഘാടനം മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടിയും മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം എന്‍.എ. മുഹമ്മദ് കുട്ടിയും നിര്‍വ്വഹിച്ചു. അഭയ ട്രസ്റ്റ് ചെയര്മാന് എന്‍. വേണുഗോപാലന്‍, എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് എന്‍. അബ്ദുള്‍ ജബ്ബാര്‍ ഹാജി, വേലായുധന് വള്ളിക്കുന്ന്, സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. ശങ്കരന്, വി. ശശികുമാര്‍, ഇ.എന്‍. മോഹന്‍ദാസ്, ഡോ. ഹുസൈന് രണ്ടത്താണി, മാനവേന്ദ്രനാഥ്. പി, അനീഷ് ജി. മേനോന്, എ.എന്‍. ജോയ് എന്നിവര്‍ പ്രസംഗിച്ചു. അഭയ ട്രസ്റ്റ് കാവുംപുറത്തെ വടക്കേകുളമ്പില്‍ പ്രിയയുടെ കുടുംബത്തിന് നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ കോടിയേരി ബാലകൃഷ്ണന് കൈമാറി. പെരിന്തല്‍മണ്ണ, ഇ.എം.എസ്, അല്‍സലാമ ആസ്പത്രികളിലെ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വൈദ്യപരിശോധനാ ക്യാമ്പുമുണ്ടായി.
Summary: CPIM state secretary Kodiyeri Balakrishnan speaks at Kavumpuram near Valanchery.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here