HomeNewsCrimeFinancial crimesപതിമൂന്നര ലക്ഷം രുപയുടെ കുഴൽപണവുമായി കൊടുമുടിയിൽ ഒരാൾ പിടിയിൽ

പതിമൂന്നര ലക്ഷം രുപയുടെ കുഴൽപണവുമായി കൊടുമുടിയിൽ ഒരാൾ പിടിയിൽ

krishnadas-valanchery-hawala

പതിമൂന്നര ലക്ഷം രുപയുടെ കുഴൽപണവുമായി കൊടുമുടിയിൽ ഒരാൾ പിടിയിൽ

ഇരിമ്പിളിയം: പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴൽപണവുമായി ഒരാൾ അറസ്റ്റിൽ ശ്രീകൃഷ്ണപുരം കാരാ കുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ കൃഷ്ണദാസ് (31) നെ യാണ് വളാഞ്ചേരി പോലീസ് സി.ഐ പി.എം ഷമീർ അറസ്റ്റ് ചെയ്തത് പതിമൂന്നര ലക്ഷം രുപയുടെ കുഴൽപണം പിടിച്ചെടുത്തത്
krishnadas-valanchery-hawala
മലപ്പുറം – പാലക്കാട് ജില്ല അതിർത്തിയായ കൊടുമുടിയിൽ ലോക്ക് ഡൗണിൻ്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ വാഹന പരിശോധന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഗോതമ്പ് തവിടുമായി വന്ന ബൊലേറോ പിക്കപ്പ് വാനിൽ നിന്നാണ് പണം പിടികൂടിയത്. ഡ്രൈവർ സീറ്റിന് പുറകിൽ പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് സൂക്ഷിച്ച രേഖകളില്ലാത്ത പണം കണ്ടെത്തുകയായിരുന്നു. പാലക്കാട് ജില്ലയിലെ കൊപ്പത്ത് നിന്നും തിരൂരിലെ ഒരാൾക്ക് നൽകാൻ കൊടുത്തുവിട്ടതാണ് പണമെന്ന് പ്രതി മൊഴി നൽകിയത് . പാലക്കാട് ജില്ലയിൽ നിരോധിത പുകയില കടത്തിയതിൽ കേസിലെ പ്രതിയാണ് കൃഷ്ണദാസെന്ന് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!