HomeNewsInitiativesCommunity Serviceപരിസ്ഥിതി ദിനത്തിൽ കാവുംപുറം ടൗണിൽ ശുചീകരിച്ച് കൗൺസിലർ

പരിസ്ഥിതി ദിനത്തിൽ കാവുംപുറം ടൗണിൽ ശുചീകരിച്ച് കൗൺസിലർ

പരിസ്ഥിതി ദിനത്തിൽ കാവുംപുറം ടൗണിൽ ശുചീകരിച്ച് കൗൺസിലർ

വളാഞ്ചേരി: ലോക പരിസ്ഥിതി ദിനത്തിൽ ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ കാവുംപുറം അങ്ങാടി ശുചീകരിച്ചു. വളാഞ്ചേരി നഗരസഭ ഡിവിഷൻ 31ലെ കൗൺസിലർ കോട്ടീരി സദാനന്ദൻ്റെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. പ്രവൃത്തികളുടെ ഡിവിഷൻ തല ഉദ്ഘടനം മുൻ മുൻസിപ്പൽ ചെയർപഴ്സൻ ഷാഹിന ടീച്ചറും കൗണ്സിലറും ചേർന്നു വൃക്ഷ തൈനട്ട് നിർവഹിച്ചു.
kavumpuramcleaning-kotteeri-sadanandhan
തുടർന്ന് മഴക്കാല ശുചീകരണ പ്രവർത്തനം കൗൺസിലറുടെ നേതൃത്വത്തിൽ കാവുംപുറം അങ്ങാടിയിൽ ശുചികരിച്ചു. ഷാഹിന ടീച്ചർ, ജയപ്രകാശ് എ കെ, ആശാപ്രവർത്തക ശശികല, കെ.സ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം രാധ പാറക്കൽ, ഹസ്സൻ മാസ്റ്റർ, കുട്ടൻ കിഴക്കേതിൽ, പ്രസാദ് എ.കെ, നാരായണൻ, കാർത്തിക, മണികണ്ഠൻ വി.കെ, ആർ.ആർ.ടി അംഗങ്ങളായ സബീർ വി.പി, റഫീഖ് പി.പി, വേലായുധൻ മണ്ണുക്കുത്ത് തുടങ്ങിയവർ സ്‌കോഡ് പ്രവർത്തനത്തിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!