HomeNewsAccidentsകുറ്റിപ്പുറം മൂടാലിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

കുറ്റിപ്പുറം മൂടാലിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

moodal-car-accident

കുറ്റിപ്പുറം മൂടാലിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാലിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് വൈകീട്ട് ഏട്ട് മണിയോടെ ദേശീയപാത 66ലെ മൂടാൽ യാറത്തിന് സമീപമാണ് അപകടമുണ്ടായത്. വളാഞ്ചേരി ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ-55-എ.എ-8656 നമ്പർ മാരുതി സുസുക്കി വാഗൺ ആർ കാറും തൃശൂരിലെ അശുപത്രിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ-77-3330 നമ്പർ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഗൺ ആറിലെ യാത്രക്കാരന് പരിക്കേറ്റു. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തൂടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗത തടസ്സം നേരിട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!