HomeNewsAchievementsപെരിന്തൽമണ്ണയിൽ 10 മാസമായ കുഞ്ഞിന്റെ ആമാശയത്തിൽ നിന്ന്‌ ഹെയർപിൻ പുറത്തെടുത്തു

പെരിന്തൽമണ്ണയിൽ 10 മാസമായ കുഞ്ഞിന്റെ ആമാശയത്തിൽ നിന്ന്‌ ഹെയർപിൻ പുറത്തെടുത്തു

hair-pin-stomach-perinthalmanna

പെരിന്തൽമണ്ണയിൽ 10 മാസമായ കുഞ്ഞിന്റെ ആമാശയത്തിൽ നിന്ന്‌ ഹെയർപിൻ പുറത്തെടുത്തു

പെരിന്തൽമണ്ണ: പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ ആമാശയത്തിൽനിന്നും ബട്ടർഫ്ലൈ ഹെയർപിൻ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു. അലനല്ലൂർ സ്വദേശികളായ ദമ്പതികളുടെ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ചെറിയ കുട്ടികളുടെ മുടിയിൽ വയ്ക്കുന്ന ബട്ടർഫ്ലൈ ഹെയർപിൻ വിഴുങ്ങിയത്. പിന്നിന്റെ മൂർച്ചയുള്ള ഭാഗം തട്ടി ആമാശയ ഭിത്തിയിൽ മുറിവുകളുണ്ടായിരുന്നു. പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലെ കൺസൾട്ടന്റ്‌ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. രമ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പീഡിയാട്രിക് എൻഡോസ്കോപിയിലൂടെയാണ്‌ പിൻ പുറത്തെടുത്തത്‌. കുഞ്ഞിനെ അടുത്തദിവസം ഡിസ്ചാർജ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!