എടയൂരിൽ എസ്.ടി.യു അവകാശ സംരക്ഷണ ദിനം ആചരിച്ചു
എടയൂർ: ജൂലൈ 6 എസ്.ടി.യു അവകാശ സംരക്ഷണ ദിന ഭാഗമായി എടയൂർ പഞ്ചായത്ത് എസ്.ടി.യു കമ്മിറ്റി വായനാശാലയിൽ അവകാശ സംരക്ഷണ ദിനമായി ആചരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിനിമം കൂലി ലഭ്യമാക്കുക, ചുമട്ടു തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നികുതി ഇളവ് ചെയ്യുക, പെട്രോൾ ഡീസൽ അധിക നികുതി ഒഴിവാക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ പോക്കർ മുളക്കലിൻ്റെ അദ്ധ്യക്ഷതയിൽ എടയൂർ പഞ്ചായത്ത് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി അസീസ് കോടിയിൽ ഉദ്ഘാടനം ചെയ്തു.
പി.കമ്മുക്കുട്ടി മാസ്റ്റർ, എം.പി ഇബ്രാഹിം മാസ്റ്റർ, പി.പി അബു എന്നിവർ പ്രസംഗിച്ചു. അഷ്റഫ്.കെ, മുജീബ്.കെ, കെ.കെ ജബ്ബാർ, പി.പി ജമാൽ, വി.പി മുഹമ്മദ് കുഞ്ഞി, എൻ.ടി ശിഹാബ്, നാസർ.എം.കെ, കബീർ.കെ, ജരീർ ചീനിച്ചോട് എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here