പെരുമ്പറമ്പ് മൂടാൽ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
കുറ്റിപ്പുറം: കുറ്റിപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു. പെരുമ്പറമ്പ് മൂടാൽ തളിയാരത്ത് ബാവ (കമ്മുപ്പ) മകൻ അബ്ദുൽ സലാം (37) മാണ് ഒമാനിൽ വെച്ച് മരണപെട്ടത്. കെ.എം.സി.സി പ്രവർത്തകനായിരുന്നു. കോവിഡ് ബാധിച്ച് ഒന്നര മാസക്കാലം മസ്കറ്റിലെ സുൽത്താൻ ഖാബൂസ് യുണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഭാര്യ സെഫീന, മാതാവ് സുഹറ. മക്കൾ : ശിയാസ് 4 വയസ്, ശഹ്സ മറിയം 1 വയസ്
സഹോദരങ്ങൾ: അബ്ദുൽ അസീസ് (അബുദാബി) സമീറ, ഉമ്മർ (ചൈന).
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here