നിർധന കുടുംബത്തിന് വീടുവക്കാനുള്ള ഭൂമിയുടെ രേഖ കൈമാറി ഇരിമ്പിളിയത്തെ കോൺഗ്രസ് നേതാവ്
ഇരിമ്പിളിയം: നിർധന കുടുംബത്തിന് വീടുവക്കാനുള്ള ഭൂമിയുടെ രേഖ കൈമാറി ഇരിമ്പിളിയത്തെ കോൺഗ്രസ് നേതാവ്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ കോലോത്തുപറമ്പിൽ യൂസഫിൻ്റെ കുടുംബത്തിനാണ് വീടുവക്കാനായി 4 സെൻ്റ് സ്ഥലം മുൻ ഡി.സി.സി സെക്രട്ടറി പി.സി മരക്കാർ അലി നൽകിയത്. ഭുമി യൂസഫിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത് രേഖ മരക്കാർ അലി യൂസഫിനു കൈമാറി. ചടങ്ങ് ഡി.സി.സി സെക്രട്ടറി പി.സി എനൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.ടി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡി.സി.സി സെക്രട്ടറി പി.സി.എ നൂർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി മൊയ്തു, പി അബ്ദുൾ റഹ്മാൻ, കെ മുരളീധരൻ, സി കരുണ കുമാർ, എ.പി നാരായണൻ, പി സുരേഷ്, വിനു പുല്ലാനൂർ, പി.ടി ഷഹനാസ്, ബിനീഷ് മങ്കേരി എന്നിവർ സംബന്ധിച്ചു. കെ.പി.സി.സിയുടെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി, ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി, പ്രവാസി മലയാളിയായ കെ.എം അബ്ദുൾ നാസറിൻ്റെ സഹായത്തോടെ യൂസഫിൻ്റെ കുടുംബത്തിന് വീടുവച്ചു നൽകാനുള്ള തുടർ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here