കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്ത് മലപ്പുറം മാറാക്കര പഞ്ചായത്ത്
മാറാക്കര: കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും 5000 രൂപ വീതം ധനസഹായം നൽകി മാറാക്കര ഗ്രാമപഞ്ചായത്ത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണത്തിന് കീഴടങ്ങിയ 15 വ്യക്തികളുടെ കുടുംബങ്ങൾക്കാണ് മാറാക്കര പഞ്ചായത്തിൽ വെച്ച് നടന്ന ചടങ്ങിൽ ധനസഹായം കൈമാറിയത്. സർക്കാറിന്റെ ഔദ്യോഗിക മരണകണക്കിൽ ഉൾപ്പെട്ടവരും മാറാക്കര പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരുമായ വ്യക്തികളുടെ കുടുംബങ്ങളാണ് ധന സഹായത്തിന് അപേക്ഷ സമർപ്പിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന കെയർ മാറാക്കര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ കാരുണ്യ പ്രവർത്തനം പഞ്ചായത്ത് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടിപി സജ്‌ന വിവിധ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി. വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പാമ്പലത്ത് നജ്മത്ത്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒപി കുഞ്ഞിമുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശരീഫ ബഷീർ, ബ്ലോക്ക് മെമ്പർ പി. മൻസൂറലി മാസ്റ്റർ,പഞ്ചായത്ത് അംഗങ്ങളായ റഷീദ് പാറമ്മൽ,ജാഫറലി എപി, അനീസ് കെപി,മുബഷിറ അമീർ, ടിവി റാബിയ, മുഫീദ അൻവർ, ശ്രീഹരി മുക്കടേക്കാട്, സുരേഷ് ബാബു, നെയ്യത്തൂർ കുഞ്ഞിമുഹമ്മദ്, നിമിഷ പ്രദീപ്, സജിത നന്നെങ്ങാടൻ, ലീല നാരായണൻ, കെപി നാസർ, ഷംല ബഷീർ, പഞ്ചായത്ത് സെക്രട്ടറി അനിത ജെ സ്റ്റീഫൻ, CDS പ്രസിഡന്റ് സുമതി തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here