വീട്ടമ്മ മരിക്കാനിടയായ സാഹചര്യം ഒഴിവാക്കേണ്ടിയിരുന്നു: മന്ത്രി ജലീൽ
എടപ്പാൾ ∙ ഭക്ഷണവും മരുന്നും ലഭിക്കാതെ വീട്ടമ്മ മരിക്കാനിടയായ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നു മന്ത്രി കെ.ടി.ജലീൽ.
ശോഭനയുടെ മകൾ ശ്രുതിയെ ആശുപത്രിയിൽ കാണാനെത്തിയതായിരുന്നു അദ്ദേഹം. താൽപര്യമുണ്ടെങ്കിൽ സമീപത്തെ ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിൽ ശ്രുതിക്കു ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും പഞ്ചായത്ത്, കുടുംബശ്രീ അധികൃതരുമായി ആലോചിച്ച് താൽക്കാലിക ജോലി നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പറഞ്ഞത്: ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കും. നിർധനരായവരുടെ കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണം. സമ്പത്തുണ്ടെങ്കിലും നോക്കാൻ ആളില്ലാത്തവരായി ഒട്ടേറെപ്പേരുണ്ട്. അവരെ നിരീക്ഷിച്ചു പരിരക്ഷ, കുടുംബശ്രീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സഹായങ്ങൾ ലഭ്യമാക്കാൻ പദ്ധതി ആലോചനയിലുണ്ട്. ഈ കുടുംബത്തിന്റെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വീഴ്ച സംഭവിച്ചതായി കരുതുന്നില്ല.
സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ആശാസ്യമല്ല. ശ്രുതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് എടപ്പാൾ ഹോസ്പിറ്റൽ മേധാവി ഡോ. കെ.കെ.ഗോപിനാഥനുമായി ചർച്ച നടത്തി. ശ്രുതിക്കു താൽപര്യമുണ്ടെങ്കിൽ ആശുപത്രിയിൽ ജോലി നൽകാനുള്ള സന്നദ്ധത ഡോക്ടർ മന്ത്രിയെ അറിയിച്ചു.
Summary: Minister Jaleel visited Sruthi, the daughter of Shobha who was starved to death at her house in the minister’s constituency.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here