HomeNewsAchievementsവളാഞ്ചേരി എം.ഇ.എസ് കെവീയം കോളേജിന് ഗ്രീൻ ചാമ്പ്യൻ അവാർഡ്

വളാഞ്ചേരി എം.ഇ.എസ് കെവീയം കോളേജിന് ഗ്രീൻ ചാമ്പ്യൻ അവാർഡ്

green-champion-award-mes-key-vee-yem-college

വളാഞ്ചേരി എം.ഇ.എസ് കെവീയം കോളേജിന് ഗ്രീൻ ചാമ്പ്യൻ അവാർഡ്

വളാഞ്ചേരി: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മഹാത്മാ ഗാന്ധി നാഷണൽ കൗൺസിൽ എഡ്യൂക്കേഷൻ ഏർപ്പെടുത്തിയ പ്രഥമ ഗ്രീൻ ചാമ്പ്യൻ അവാർഡ് വളാഞ്ചേരി എം ഇ എസ് കെവീയം കോളേജിന് ലഭിച്ചു. പ്രശംസ പത്രവും ക്യാഷ് അവാർഡും മലപ്പുറം അസിസ്റ്റന്റ് കളക്ടർ സഫ്ന നസ്രുദീൻ ഐ എ എസിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ഡോ. സി രാജേഷ് ഏറ്റു വാങ്ങി. പ്രൊഫ്ര, കെ എസ് കൃഷ്ണപ്രഭ സംബന്ധിച്ചു. പരിസര ശുചിത്വം, ജലവിനിയോഗം, ഊർജ്ജസംരക്ഷണം, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ കോളേജ് കാഴ്ച വച്ച മികച്ച പ്രകടനത്തിനാണ് അവാർഡ്. ഇതോടൊപ്പം തന്നെ കോവിഡ് ബോധവത്കരണം, വാക്സിൻ ഓൺലൈൻ രജിസ്‌ട്രേഷൻ സഹായം, ടെലി കൗൺസിലിംഗ്, മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിതരണം തുടങ്ങിയവയിൽ കോളേജിന്റെ പ്രവർത്തനങ്ങളും അവാർഡിന് പരിഗണിച്ചിരുന്നു.
green-champion-award-mes-key-vee-yem-college
പരിസ്ഥിതി സംരക്ഷണത്തിനൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള കോളേജിന്റെ മാതൃകക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. കേരളത്തിലെ 8 കോളേജുകളാണ് ഈ പുരസ്‌കാരത്തിന് അർഹമായത്. പുരസ്കാരവിതരണത്തോടനുബന്ധിച്ചു ജില്ലയിലെ കോളേജ് പ്രിൻസിപ്പൾമാരെ പങ്കെടുപ്പിച്ചു കൊണ്ട് ശില്പശാലയും സംഘടിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!