അനധികൃത നിയമനമെന്ന് ആരോപണം: കുറ്റിപ്പുറം മാല്‍കോടെക്‌സിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
കുറ്റിപ്പുറം: മാല്‍കോടെക്‌സ് സ്പിന്നിങ്മില്ലിലെ എം.ഡി. നിയമനം മാനദണ്ഡങ്ങള്‍ മറികടന്നാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മില്ലിന്റെ ഗേറ്റ് ചാടിക്കടന്ന് പ്രവര്‍ത്തകര്‍ എം.ഡിയെ ഉപരോധിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റുചെയ്ത് നീക്കി.
വിദ്യാഭ്യാസയോഗ്യതയും പ്രായവും നിയമനപ്പട്ടികയും മറികടന്നാണ് സഹകരണസ്ഥാപനമായ കുറ്റിപ്പുറം മാല്‍കോടെക്‌സ് സ്പിന്നിങ്മില്ലില്‍ എം.ഡി. നിയമനം നടത്തിയതെന്നാണ് ആരോപണം. വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ എം.ഡിയായി നിയമിച്ചത് മന്ത്രി കെ.ടി. ജലീലിന്റെയും തിരൂരിലെ സി.പി.എം. നേതാവിന്റെയും ഇഷ്ടപ്രകാരമാണെന്ന് ഉപരോധസമരം ഉദ്ഘാടനംചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി പി. ഇഫ്തിക്കാറുദ്ദീന്‍ ആരോപിച്ചു.
ഇപ്പോള്‍ നിയമിച്ചയാളെ എം.ഡി. സ്ഥാനത്തുനിന്ന് മാറ്റിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഉപരോധസമരത്തിന് കെ.വി. ഉണ്ണിക്കൃഷ്ണന്‍, കെ.പി. ഉമ്മര്‍, കെ.ടി. മുസ്തഫ, യാസര്‍ പൊട്ടച്ചോല, മുസ്തഫ, ഷിഹാബ്, റിയാസ്, വി.കെ. രാജേഷ്, സാഹിര്‍, മനോജ് കുറ്റിപ്പുറം, സുല്‍ഫിക്കര്‍, കെ.ടി. വാപ്പു, പി. മുസ്തഫ, സുബൈര്‍, നാസര്‍ എന്നിവര്‍ നേതൃത്വംനല്‍കി.
Summary: The Youth Congress conducted a protest at Malcotex spinning mill alleging the illegal appointment being made towards the position of MD in the unit.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here