HomeTravelകൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രവേശനം ഇനിയും വൈകും

കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രവേശനം ഇനിയും വൈകും

kodikuthimala

കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രവേശനം ഇനിയും വൈകും

പെരിന്തൽമണ്ണ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രവേശനം ഇനിയും വൈകും. ഞായറാഴ്ച മുതൽ മല സന്ദർശകർക്കായി തുറന്നുകൊടുക്കാൻ നജീബ് കാന്തപുരം എം.എൽ.എ. ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ജില്ലയിൽ കോവിഡ് ബാധിതർ വർധിക്കുകയും കൊടികുത്തിമല സ്ഥിതിചെയ്യുന്ന താഴേക്കോട് പഞ്ചായത്ത് ഡി കാറ്റഗറിയിൽ ഉൾപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിതെന്ന് എം.എൽ.എ. അറിയിച്ചു.
Kodikuthimala
സാഹചര്യങ്ങൾ അനുകൂലമാവുന്നതോടെ ടൂറിസം കേന്ദ്രം തുറക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മഴക്കാലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമടക്കമുള്ള സുരക്ഷാപ്രശ്‌നങ്ങൾ കണക്കിലെടുത്ത് രണ്ടുവർഷം മുൻപാണ് മലയിലേക്കുള്ള പ്രവേശനം കളക്ടർ നിരോധിച്ചത്. മഴക്കാലത്ത് മല സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത് സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കുമെന്ന നിലപാടിലാണ് വനംവകുപ്പ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!