ഡോ. ഗോവിന്ദന്റെ ഓർമയ്ക്ക് സൗജന്യ ക്ലിനിക്ക് തുടങ്ങി
വളാഞ്ചേരി : വളാഞ്ചേരിയുടെ ജനകീയനായ ഡോക്ടർ എം. ഗോവിന്ദന്റെ ഓർമയ്ക്കായി സൗജന്യ ക്ലിനിക്ക് തുറന്നു. ഡോക്ടറുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വളാഞ്ചേരി യൂണിറ്റും ചെഗുവേര കൾച്ചറൽ ഫോറവും ചേർന്നാണ് ക്ലിനിക്ക് പുനരാരംഭിക്കുന്നത്. വളാഞ്ചേരിയിലെ വിവിധ ഡോക്ടർമാരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വൈകുന്നേരം മൂന്ന് മുതൽ അഞ്ചുവരെ ക്ലിനിക്ക് പ്രവർത്തിക്കും. ഡോ. ഗോവിന്ദന്റെ ഭാര്യ വസന്തകുമാരി ക്ലിനിക്കിന്റെ ഉദ്ഘാടനവും ചടങ്ങിന്റെ ഉദ്ഘാടനം ഐ.എം.എ. മുൻ പ്രസിഡന്റ് ഡോ. വി.യു. സീതിയും നിർവഹിച്ചു. ഡോ. എൻ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ മുഖ്യാതിഥിയായി. ഡോ. മുഹമ്മദ് റിയാസ്, പ്രഭാകരൻ ചെഗുവേര, പി. മാനവേന്ദ്രനാഥ്, ഡോ. ഇബ്രാഹിംകുട്ടി, ഡോ. ബൈജു എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here