കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തി
കരിപ്പൂർ വിമാനപകടം സംഭിച്ച് ഒരു വർഷം തികഞ്ഞ ഇന്ന് (ഓഗസ്റ്റ് 7ന് ശനിയാഴ്ച )രാവിലെ 9 മണി മുതൽ മലബാർ ഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ആഭിമുഖ്യത്തിൽ
വിമാനാപകടത്തിൽ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപടമറിഞ്ഞ് മഹാമാരികാലത്തും ദുരന്ത സ്ഥലത്ത് ഓടിയെത്തിയ കോണ്ടോട്ടിലെ ലോകത്തിനു മുമ്പിൽ അഭിമാനമായി മാറിയ നാട്ടുകാരും ഒരുമിച്ച് ചേർന്നത് കരളലിയിപ്പിക്കുന്ന അനുഭവമായി. മാരകമായ അപകടം പറ്റിയ നുറിലെറെ യാത്രക്കാർ എല്ലാ അവശതയും മറന്ന് ഒത്ത് കുടിയപ്പോൾ വികാരഭരിതമായ അനുഭവങ്ങൾക്ക് ദുരന്ത ഭൂമി സാക്ഷിയായി.
കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമാരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ്, അബ്ദുസമദ് സമദാനി എം.പി, ശശി തരുർ എം.പി എന്നിവർ അനുസ്മരണ സന്ദേശമയച്ചു. എം.ഡി.ഫ് ചെയർമാൻ യു.എ നസീറിൻ്റെ അദ്യക്ഷത വഹിച്ചു. എംകെ രാഘവൻ എംപി സംഗമം ഉൽഘാടനം ചെയ്തു. എം.ഡി.ഫ് ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ആമുഖ പ്രസംഗം നടത്തി. ടി.വി ഇബ്രാഹിം എം.എൽ.എ മുഖ്യ പ്രഭാഷണവും നടത്തി. കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി സി.ടി മരണപ്പെട്ട ഇരുപത്തൊന്ന് പേരെ അനുസ്മരിച്ച് സംസാരിച്ചു.
എയർപ്പോർട്ട് അഡ് വൈസറി ബോർഡ് അംഗം നസീർ, മുൻസിപ്പൽ കൗൺസിലർമാരായ സുഹൈർ സി, കെ.പി ഫിറോസ്, കെ.കെ റഷിദ്, ബബിത വി, സൽമാൻ കെ.പി, മൊയ്തിൻ കോയ കെ, മുൻ കൗൺസിലർ ഇഞ്ചി നിയർ ബിച്ചു എം.ഡി ഫ് പ്രസിണ്ടണ്ട് എസ്സ് എ അബുബക്കർ, വൈസ് പ്രസിഡന്റ് അഡ്വ.സുജാത വർമ്മ ട്രഷറർ സന്തോഷ് കുമാർ വി.പി, രക്ഷാധികാരിമാരായ ഗുലാം ഹുസൈൻ, സഹദ് പുറക്കാട്, ഓർഗനൈസിങ്ങ് സെക്രട്ടറി പി. അബ്ദുൾ കലാം അസാദ്, ഭാരവാഹികളായ കരിം വളാഞ്ചേരി, മൊയ്തുപ്പ ഹാജി കൊട്ടക്കൽ, അഫ്സൽ ബാബു, ജമാൽ കൊരങ്ങാടൻ, ഷിറോസ് എൻ.കെ, നാട്ടുകാരുടെ പ്രതീനിധികളായ ജുനൈദ് മുക്കോട് ,യാസിർ ചെങ്ങോടൻ, സി.പി നാസർ, യാത്രകാരുടെ പ്രതിനിഥികളായ ആഷിക്ക് പെരുമ്പാൾ, മുഫീദ പെരാമ്പ്ര, ഷെമീർ വടക്കൻ, എം.ക്കെ താഹ, റഹിം വയനാട് മരിച്ചവരുടെ ബന്ധുവായ ഡോ: സജാദ് എന്നിവർ സംസാരിച്ചു.
തുടർന്ന് യാത്രക്കാരും മരിച്ചവരുടെ ആശ്രിതരും അതിജീവനത്തിൻ്റെ ഒരു വർഷം; അനുഭവങ്ങൾ പങ്ക് വെച്ചു. ഒരു വർഷമായിട്ടും അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ദികരിക്കാത്തതും എയർ ഇന്ത്യയും എയർ ഇന്ത്യ നിയോഗിച്ച വക്കിൽ യാത്രക്കാരോടും മരപ്പെട്ടവരുടെ ആശ്രിത രോടും പുലർത്തുന്ന മനുഷ്യത്ത രഹിതമായ സമീപനത്തിനെതിരെയുള്ള ശക്തമായ താക്കീതായി ഈ സംഗമം നഷ്ടപരിഹാരം നൽകുന്നതിൽ അമാന്തം കാണി ച്ച് നീതി നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മലബാർ ഡവലെപ്പ്മെൻ്റ് ഫോറം സംഗമം മുന്നറിയിപ്പ് നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here