ഇരിമ്പിളിയത്തെ ഓഫീസുകളില്‍ വകുപ്പുമേധാവികളില്ല: ഉടന്‍ നിയമിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ വകുപ്പുമേധാവികളില്ലാതെ ജനങ്ങള്‍ വലയുന്നു.പഞ്ചായത്തു സെക്രട്ടറി സ്ഥലംമാറിപ്പോയിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. പുതിയ നിയമനം നടന്നിട്ടില്ല. എല്‍.എസ്.ജി.ഡി. എന്‍ജിനീയറും വില്ലേജ് എക്‌സ്െറ്റന്‍ഷന്‍ ഓഫീസറും ഇരിമ്പിളിയത്തിനുപുറമെ രണ്ട് പഞ്ചായത്തുകളുടെകൂടി ചുമതല വഹിക്കുകയാണ്. സ്ഥലംമാറിപ്പോയ കൃഷിഓഫീസര്‍ക്ക് പകരം നിയമനം നടന്നിരുന്നു. ചുമതലയേറ്റ അടുത്തദിവസംതന്നെ ദീര്‍ഘകാലാവധിയെടുത്ത് പോയി.
ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുകയായിരുന്ന വില്ലേജ് ഓഫീസര്‍ തസ്തികയിലേക്ക് പുതിയ നിയമനം നടന്നെങ്കിലും ചുമതലയേറ്റ് പത്തുദിവസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം വീണ്ടും സ്ഥലംമാറിപ്പോയി. ഇപ്പോള്‍ കുറ്യറിപ്പുറം വില്ലേജ് ഓഫീസര്‍ക്കാണ് താത്കാലിക ചുമതല. വകുപ്പുമേധാവികളുടെ അഭാവംകൊണ്ട് പഞ്ചായത്തിലെ ജനങ്ങള്‍ ദൈനംദിനകാര്യങ്ങള്‍ക്ക് പ്രയാസപ്പെടുകയാണ്.
പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഒഴിവുള്ള തസ്തികകളില്‍ വകുപ്പുമേധാവികളേയും ഉദ്യോഗസ്ഥരേയും ഉടന്‍ നിയമിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളുടെ ദുരിതത്തിന് അറുതിയായില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിച്ചു. പ്രസിഡന്റ് കെ.ടി. മൊയ്തു അധ്യക്ഷതവഹിച്ചു. പി.സി.എ. നൂര്‍, പി.സി. മരക്കാരലി, പി. അബ്ദുറഹ്മാന്‍, പി.പി. കുഞ്ഞന്‍, എ.പി. നാരായണന്‍, പി. സുരേഷ്, സി. കരുണകുമാര്‍, ടി.ആര്‍. സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here