വളാഞ്ചേരി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു
വളാഞ്ചേരി: ചിങ്ങം 1 കര്ഷകദിനം വളാഞ്ചേരി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭയിലെ 8 മാതൃക കർഷകരെ ആദരിച്ചു. കരീം പാറപ്പുറത്തെതിൽ, സിദ്ധീക്ക് കടശ്ശേരി വളപ്പിൽ, കോച്ചി മേക്കാടൻ, ഷെരീഫാ തണ്ണീർപന്തൽ, സുധ കാർളംകാട്ടിൽ, ബിയ്യുട്ടി കറുത്തേടത്ത്, സൈനുദ്ധീൻ കാരപ്പറമ്പിൽ, അബ്ദുൽ ജബ്ബാർ ഗുരുക്കൾ, ചങ്ങമ്പള്ളി എന്നിവരെ ആദരിച്ചു. ചടങ്ങിന്റെ ഉദ്‌ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്കൽ നിർവഹിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം MLA പ്രൊ. ആബിദ് ഹുസൈൻ തങ്ങൾളുടെ സന്ദേശം വിർച്വൽ പ്ലാറ്റ്ഫോമിലൂടെ അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൻ ശ്രീമതി. റംല മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. അബ്ദുന്നാസർ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് റിയാസ് സി.എം, റൂബി ഖാലിദ്, കൗണ്സിലര്മാരും വികസന കാര്യ സ്ഥിരം സമിതി അംഗങ്ങളുമായ സദാനന്ദൻ കോട്ടീരി, താഹിറ ഇസ്മയിൽ, സുബിത രാജൻ, വളാഞ്ചേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സൂസമ്മ ജോർജ്ജ്, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here