വളാഞ്ചേരിയിൽ കൃഷിഭവൻ്റെയും അഗ്രോ സർവീസ് സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭാ കൃഷിഭവനും അഗ്രോ സർവീസ് സെന്ററും സംയുകതമായി നടത്തുന്ന ഓണസമൃദ്ധി ഓണച്ചന്ത ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ 300 രൂപയുടെ കിറ്റുകളായി ആണ് പച്ചക്കറികൾ വിതരണം ചെയ്യുന്നത്. പ്രാദേശിക പച്ചക്കറികൾക്ക് പ്രാധാന്യം നൽകുന്ന ചന്തയിൽ കർഷകരുടെ ഉത്പന്നങ്ങൾ വിപണി വിലയേക്കാൾ 10% കൂടിയ വിലയിൽ സംഭരിച്ച്, 30 % വിലക്കുറവിൽ ഗുണഭോക്താക്കൾക്ക് നൽകുന്നു. മുൻ കൂട്ടി ഓർഡർ സ്വീകരിച്ചാണ് ചന്തയുടെ പ്രവർത്തനം. ഓർഡർ സ്വീകരിച്ചവർക്ക് 18, 19 തിയ്യതികളിലായി പച്ചക്കറികൾ വിതരണം ചെയ്യുന്നു.
ചന്തയുടെ ഉദ്ഘാടനം വളാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ. അഷ്റഫ് അമ്പലത്തിങ്കൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റിയാസ് സി.എം, കൗണ്‍സിലർമാരായ ഇ. പി. അച്യുതൻ, ഈസ മാസ്റ്റർ, കാർഷിക വികസന സമിതി അംഗം എൻ വേണുഗോപാൽ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here