എസ്.എസ്.എഫ് വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; കരേക്കാട് ജേതാക്കൾ
ശനി, ഞായർ ദിവസങ്ങളിലായി കൊളമംഗലം എം ഇ ടി സ്കുളിൽ നടന്ന എസ് എസ് എഫ് 28 മത് വളാഞ്ചേരി ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. ഡിവിഷനിലെ 9 സെക്ടറിൽ നിന്നായി 600ഓളം കലാപ്രതിഭകൾ പങ്കെടുത്ത സാഹിത്യോത്സവിൽ കരേക്കാട്, നടുവട്ടം, എടയൂർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.മിഖ്ദാദ് നടുവട്ടം കലാപ്രതിഭയായും ഇയാസ് അലി നടുവട്ടം സർഗപ്രതിഭയായും തിരഞ്ഞെടുത്തു. സമാപന സംഗമത്തിൽ എം ഇ ടി ശരീഅത്ത് കോളജ് പ്രിൻസിപ്പൾ സൈതലവി നിസാമി അൽ അർഷദി ആലൂർ പ്രാർഥന നിർവഹിച്ചു, കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ പ്രസിഡൻ്റ് പി എസ് കെ ദാരിമി എടയൂർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെ സ്വദിഖലി ബുഖാരി അനുമോദന പ്രസംഗം നടത്തി.മലപ്പുറം വെസ്റ്റ് ജില്ലാ എക്സിക്യുട്ടീവ് അംഗം അയ്യൂബ് നഈമി ആശംസ പ്രസംഗം നടത്തി. ഡിവിഷൻ പ്രസിഡൻ്റ് സയ്യിദ് അബ്ദുൽ ലത്വീഫ് തങ്ങൾ ഫലപ്രഖ്യാപനം നടത്തി. ഡിവിഷൻ ജനറൽ സെക്രട്ടറി സാലിം അഹ്സനി അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ സാഹിത്യോത്സവ് സമിതി കൺവീനർ അബ്ദുൽ വഹാബ് സഖാഫി സ്വാഗതവും ഉനൈസ് സഖാഫി നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here