സൗജന്യ സിവിൽ സർവ്വീസ് പരിശീലനത്തിന് അവസരമൊരുക്കി ഡൽഹി ജാമിയ മില്ലിയ സർവകലാശാല; പ്രവേശന പരീക്ഷ മലപ്പുറത്തും
സിവിൽ സർവീസ് മോഹികൾക്കു സുവർണാവസരം ഒരുക്കുകയാണു ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല. സൗജന്യമായി സിവിൽ സർവീസ് പരിശീലനം നടത്താനുള്ള അവസരമാണ് ജാമിയയുടെ കീഴിലുള്ള സെന്റർ ഫോർ കോച്ചിങ് ആൻഡ് കരിയർ പ്ലാനിങ് ഒരുക്കുന്നത്. ജാമിയയുടെ കീഴിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ, താമസം ഉൾപ്പെടെയുള്ളവ സൗജന്യമായി ലഭ്യമാകുമെന്നതാണ് പ്രധാന ആകർഷണം. മലപ്പുറം ഉൾപ്പെടെ 10 കേന്ദ്രങ്ങളിലാണ് പ്രവേശനപരീക്ഷ. ബിരുദം പൂർത്തിയാക്കിയ ന്യൂനപക്ഷ, എസ്സി–എസ്ടി വിഭാഗങ്ങളിൽ പെട്ടവർക്കും എല്ലാ വിഭാഗത്തിലെയും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പ്രവേശനം നേടിയാൽ സിവിൽ സർവീസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ വിജയിക്കുന്നതു വരെ പരിശീലനം. അപേക്ഷാ ഫീസ് : 750/- രൂപ. തിരഞ്ഞെടുപ്പ്: പ്രവേശന പരീക്ഷയിലൂടെ. സൗജന്യ ട്രെയ്നിങ് പ്രോഗ്രാമിന് യോഗ്യത ലഭിക്കാന്‍ മല്സരാര്ഥികള് പ്രവേശന പരീക്ഷ പാസാവണമെന്ന് വ്യവസ്ഥയുണ്ട്. ഇതിന് ശേഷം പ്രത്യേക അഭിമുഖവും നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്:- http://jmicoe.in/pdf22/RCA.pdf
കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾക്ക്:- https://drive.google.com/folderview?id=18t2bt2vl70KuZXnnN1BD2LGwgRGOj3p8
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ:- https://jmi.ucanapply.com/
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here