സാമൂഹികമാധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ചയാൾ പിടിയിൽ
പോത്തുകൽ: സമൂഹമാദ്ധ്യമങ്ങളിലൂടെ പൊലീസിനെ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ . പോത്തുകല്ല് കോടാലിപൊയിൽ മുണ്ടമ്പ്ര അബ്ദുറഹിമാനെയാണ് (40) അറസ്റ്റ് ചെയ്തത്. ഇയാളെ നിലമ്പൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ബാങ്കിൽ ക്യൂ നിന്ന പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്ത വിഷയം ഉയർത്തിയാണ് പൊലീസിനെതിരെ യുവാവ് തെറിയഭിഷേകം നടത്തിയത്.തനിക്കെതിരെ കേസെടുക്കാനും വെല്ലുവിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഓഗസ്റ്റ് ഒൻപതിന് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് നൂൽപ്പുട്ട് കമ്പനി നടത്തുകയായിരുന്ന ഇയാൾ ചൊവ്വാഴ്ച വൈകീട്ട് പോത്തുകല്ല് കോടാലിപൊയ്കയിലുള്ള വീട്ടിൽ വന്നപ്പോഴാണ് പോലീസിന്റെ പിടിയിലായത്. പോത്തുകല്ല് എസ്.ഐ. അബ്ബാസിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ.മാരായ അബ്ദുൾസലിം, സുരേഷ്ബാബു, സി.പി.ഒ.മാരായ കൃഷ്ണദാസ്, സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here