HomeNewsCrimeവളാഞ്ചേരിയില്‍ 250 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

വളാഞ്ചേരിയില്‍ 250 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

വളാഞ്ചേരിയില്‍ 250 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

വളാഞ്ചേരി: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിതരണംചെയ്യാനായി കൊണ്ടുവന്ന 250 പായ്ക്കറ്റ് ബ്രൗണ്‍ഷുഗറുമായി രണ്ടു മറുനാടന്‍ തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ സാക്കിബുള്‍ഷേഖ് (21), സഹീല്‍ ഷേഖ് (19) എന്നിവരാണ് അറസ്റ്റിലായത്.
കുറ്റിപ്പുറം എക്‌സൈസും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്നാണ് ഇവരെ വളാഞ്ചേരി കൊട്ടാരം ഭാഗത്തുനിന്ന് img-20161025-wa0025 img-20161025-wa0027 പിടികൂടിയത്. ഇവരില്‍നിന്ന് ബ്രൗണ്‍ഷുഗര്‍ കുത്തിവെക്കാനുള്ള സിറിഞ്ചുകളും കണ്ടെടുത്തു. വളാഞ്ചേരിയില്‍ ഒരാള്‍ക്ക് ബ്രൗണ്‍ഷുഗര്‍ വില്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.
ചെറിയ പൊതികളാക്കി ശരീരത്തിലും അടിവസ്ത്രങ്ങളിലും മറ്റുഭാഗങ്ങളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ബ്രൗണ്‍ഷുഗര്‍ കണ്ടെത്തിയത്. പൊതികളല്ലാതെ ആവശ്യക്കാര്‍ക്ക് ഇവര്‍ സിറിഞ്ചുപയോഗിച്ച് കുത്തിവെച്ചുകൊടുക്കുന്ന രീതിയുമുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരുതവണത്തെ ഇന്‍ജക്ഷന് മുന്നൂറ് രൂപയാണ് ഇവര്‍ ഈടാക്കുന്നത്. വിപണിയില്‍ ഒന്നരലക്ഷം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.
ജില്ലയിലെ പല കോളേജുകളും എക്‌സൈസ് വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും മയക്കുമരുന്ന് ശൃംഖലയിലെ ചെറുകണ്ണികളാണ് വലയിലായിട്ടുള്ളതെന്നും ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷ് പറഞ്ഞു.
പ്രതികളെ വടകര എന്‍.ഡി.പി.എസ്. കോടതിയില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രനാഥ്, പ്രിവന്റീവ് ഓഫീസര്‍മാരായ അഭിലാഷ്, രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലതീഷ്, ഹംസ, ഷിബു ശങ്കര്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റുചെയ്തത്.

Summary: 250 packs of brown sugar worth 1.3 lakhs INR seized from two youths Sakibul Sheikh and Sahil Sheikh hailing from Murshidabad in West Bengal at Kottaram near Valanchery in the Malappuram district of Kerala


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!