25 വയസാകുന്നതു വരെ ആൺമക്കളെയും സ്‌പോൺസർ ചെയ്യാം; ഗ്രീൻ വിസ പ്രഖ്യാപിച്ച് യു.എ.ഇ
അബുദാബി: രാജ്യത്താരംഭിക്കുന്ന 50 പദ്ധതികളുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി യു.എ.ഇ ഗ്രീൻ വിസ പ്രഖ്യാപിച്ചു. ഗ്രീൻ വിസ ലഭിക്കുന്നവർക്ക് രക്ഷിതാക്കൾക്കൊപ്പം 25 വയസാകുന്നതു വരെ ആൺമക്കളെയും സ്‌പോൺസർ ചെയ്യാം. ഇവരുടെ താമസ വിസ റദ്ദാക്കിയാൽ 90 മുതൽ 180 ദിവസം വരെ രാജ്യത്ത് തങ്ങാനുള്ള ഗ്രേസ് പിരീഡും ലഭിക്കും. സ്വന്തമായി ബിസിനസും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഫ്രീലാൻസ് വിസയും നൽകും. നിലവിൽ പ്രൊഫഷണലുകൾക്കും സംരംഭകർക്കുമാണ് ഗ്രീൻ വിസ ലഭിക്കുന്നത്.