HomeNewsPoliticsനരേന്ദ്ര മോദിയുടെ പിറന്നാളിന് കാടാമ്പുഴ ക്ഷേത്രത്തിൽ വഴിപാടുകളുമായി ബി.ജെ.പി നേതാക്കൾ

നരേന്ദ്ര മോദിയുടെ പിറന്നാളിന് കാടാമ്പുഴ ക്ഷേത്രത്തിൽ വഴിപാടുകളുമായി ബി.ജെ.പി നേതാക്കൾ

modi-birthday-kadampuzha

നരേന്ദ്ര മോദിയുടെ പിറന്നാളിന് കാടാമ്പുഴ ക്ഷേത്രത്തിൽ വഴിപാടുകളുമായി ബി.ജെ.പി നേതാക്കൾ

മാറാക്കര:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാളിന് കാടാമ്പുഴ ക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളുമായി ബി.ജെ.പി. നേതാക്കൾ. മോദിയുടെ പേരിൽ ത്രികാലപൂജയും ഐശ്വര്യമുട്ട്, ആരോഗ്യമുട്ട്, ശത്രുസംഹാരമുട്ട്, സൗഭാഗ്യമുട്ട് എന്നീ പ്രത്യേക മുട്ടറുക്കലുകളും നടത്തി. ബി.ജെ.പി. പാലക്കാട് മേഖലാ അധ്യക്ഷൻ വി. ഉണ്ണിക്കൃഷ്ണൻ, കോട്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള, ട്രഷറർ രഞ്ജിത്ത് കാടാമ്പുഴ, പൊന്മള ദിലീപ്, ചന്ദ്രമോഹൻ ചേങ്ങോട്ടൂർ എന്നിവരാണ് കാടാമ്പുഴ ക്ഷേത്രത്തിലെത്തി വഴിപാടുകൾ നടത്തിയത്.
modi-kadampuzha
നേരത്തെ ഗ്രാമ ക്ഷേത്രമായ കൻമനം മഹാശിവക്ഷേത്രത്തിൽ ബൂത്ത് പ്രസിഡണ്ട് വി.കെ ഗിരീഷിനൊപ്പം എത്തി മോദിയുടെ നാളിൽ ആയുർ സൂക്തപുഷ്പാഞ്ജലിയും, പായസ വഴിപാടും നേർന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!