അസ്ഹരി തങ്ങൾ ആറാമത് ഉറൂസ് മുബാറക്ക് തുടങ്ങി
വളാഞ്ചേരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റായിരുന്ന അബ്ദുറഹ്‌മാൻ ഹൈദ്രൂസി അൽഅസ്ഹരി തങ്ങളുടെ ആറാം ഉറൂസ് മുബാറക് കുളമംഗലം അസ്ഹരിതങ്ങൾ മഖാം പരിസരത്ത് തുടങ്ങി. ജില്ലാ മജ്‌ലിസുന്നൂർ അമീർ അബ്ദുൾ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ പതാക ഉയർത്തി. തുടർന്ന് സിയാറത്ത്, മൗലൂദ് പാരായണം, ഓത്തിടൽ എന്നിവയും നടന്നു. ജാഫർ തങ്ങൾ, മുസ്തഫ ഹൈദ്രൂസി, അനീസ് ഫൈസി മാവണ്ടിയൂർ, കെ.എം. കുട്ടി എടക്കുളം, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, കെ.എം. കുഞ്ഞാപ്പുഹാജി, മൊയ്തീൻകുട്ടി മുസ്‌ലിയാർ കരേക്കാട്, റഹ്മത്തുള്ള ഫൈസി ചെരക്കപ്പരമ്പ് എന്നിവർ പങ്കെടുത്തു.
സിയാറത്തിന് ശൈഖുൽ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ 10-ന് മൗലീദ് പാരായണം, അനുസ്മരണം, മജ്‌ലിസുന്നൂർ എന്നിവ നടക്കും. എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനംചെയ്യും. കെ.കെ.എസ്. തങ്ങൾ അധ്യക്ഷത വഹിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here