HomeNewsPoliticsസി.പി.എം. വളാഞ്ചേരി ടൗൺ ബ്രാഞ്ച് സമ്മേളനം; ടി.പി അബ്ദുൽ ത്വാഹിർ സെക്രട്ടറി

സി.പി.എം. വളാഞ്ചേരി ടൗൺ ബ്രാഞ്ച് സമ്മേളനം; ടി.പി അബ്ദുൽ ത്വാഹിർ സെക്രട്ടറി

cpim-valanchery-branch-committee-2021

സി.പി.എം. വളാഞ്ചേരി ടൗൺ ബ്രാഞ്ച് സമ്മേളനം; ടി.പി അബ്ദുൽ ത്വാഹിർ സെക്രട്ടറി

വളാഞ്ചേരി:സി.പി.എം വളാഞ്ചേരി ടൗൺ ബ്രാഞ്ച് സമ്മേളനം സി.എസ് ജയകൃഷ്ണൻ നഗറിൽ (നാഷണൽ കോ- ഓപ്പറേറ്റീവ് കോളേജ്, വളാഞ്ചേരി) വെച്ച് നടന്നു. രാവിലെ മുതിർന്ന നേതാവ് കെ.അർ സുകുമാരൻ മാസ്റ്റർ പതാക ഉയർത്തി. സി.പി.എം. വളാഞ്ചേരി ഏരിയാ കമ്മിറ്റി അംഗം കെ. കെ രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ രാമദാസ്, കെ.എം ഫിറോസ് ബാബു, കെ.പി യാസർ അറഫാത്ത്, പി.പി രാമചന്ദ്രൻ മാസ്റ്റർ,ടി.പി അബ്ദുൽ ത്വാഹിർ പരവക്കൽ അൻസാർ, പി. ഹനീഫ, വി.പി അനീഷ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വെച്ച് കർഷകരെയും, എസ്.എസ്.എൽ.സി, +2 ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു. ടി.പി അബ്ദുൽ ത്വാഹിറിനെ ബ്രാഞ്ച് സെക്രട്ടറിയായി ഐഖ്യകണ്ഠേന തെരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!