HomeNewsTourismകനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

no-entry

കനത്ത മഴ; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

മലപ്പുറം: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തി. ബീച്ചുകൾ, പാർക്കുകൾ, വെള്ളച്ചാട്ടം, മലയോര ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ചു. വഴിക്കടവ്–നാടുകാണി, നിലമ്പൂർ- കക്കാടംപൊയിൽ പാതകളിൽ അവശ്യ സർവീസ് ഒഴികെയുള്ള യാത്രകൾക്ക്‌ രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ നിരോധമേർപ്പെടുത്തി. മുഴുവൻ ഖനന പ്രവർത്തനങ്ങൾക്കും നിരോധം ഏർപ്പെടുത്തി. ക്വാറികളിലും ക്രഷറുകളിലും സ്റ്റോക്ക് നിയമാനുസൃത പാസ് മുഖേന ക്ലിയർ ചെയ്യുന്നതിനും ദുരന്ത നിവാരണ പ്രവർത്തികളുടെ ഭാ​ഗമായുള്ള മണ്ണുനീക്കം, മണ്ണിടൽ എന്നിവയ്ക്ക് ബാധകമല്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!