വളാഞ്ചേരിയിൽ നഗര വഴിയോര ചന്തക്ക് തുടക്കമായി
വളാഞ്ചേരി:വളാഞ്ചേരി നഗര സഭയും കൃഷി വകുപ്പും സംയുക്തമായി നടത്തുന്ന നഗര വഴിയോര ചന്ത പ്രവർത്തനം ആരംഭിച്ചു. കൃഷി ഭവൻ പരിസരത്ത് ആരംഭിച്ച ചന്തയിലൂടെ നാടൻ പച്ചക്കറികൾ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയാണ് വിതരണം ചെയ്യുന്നത്. എല്ലാ വ്യാഴാഴ്ചകളിലും ആയിരിക്കും ചന്ത പ്രവർത്തിക്കുന്നത്.
ചന്തയുടെ പ്രവർത്തനോൽഘാടനം വളാഞ്ചേരി നഗരസഭാ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ മുസ്തഫ മാസ്റ്റർക്ക് നൽകി നിർവഹിച്ചു.
ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷ റംല മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് റിയാസ് സി.എം, റൂബി ഖാലിദ്, കൗണ്‍സിലര്‍മാരായ, അച്യുതൻ ഇ.പി, സദാനന്ദൻ കോട്ടീരി, സുബിത രാജൻ, കെ.വി ഉണ്ണികൃഷ്ണൻ, ഷൈലജ പി.പി, കാർഷിക വികസന സമിതി അംഗങ്ങളായ ഷംസുദ്ദീൻ പാറക്കൽ, അബ്ദുൽ ഖാദർ കണ്ടനാടൻ, സതീഷ് ബാബു പള്ളിയാലിൽ, രാജഗോപാലൻ തോരക്കാട്ട് മഠത്തിൽ, കർഷകരായ സുബ്രഹ്മണ്യൻ പൊന്മക്കുഴി, കോരൻ ഇല്ലത്തുപടി, സൈനുദ്ധീൻ തെക്കേപ്പീടിയേക്കൽ, മണികണ്ഠൻ വടക്കേക്കര, രജിത്ത് പൊന്മക്കുഴി, കൃഷി ഭവൻ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here