HomeNewsInaugurationകാടാമ്പുഴ സലഫി സെന്റർ ഉദ്ഘാടനം ചെയ്തു

കാടാമ്പുഴ സലഫി സെന്റർ ഉദ്ഘാടനം ചെയ്തു

kadampuzha-salafi-center

കാടാമ്പുഴ സലഫി സെന്റർ ഉദ്ഘാടനം ചെയ്തു

മാറാക്കര : കാടാമ്പുഴ സലഫി സെന്റർ യു.എ.ഇ. ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് ഉദ്ഘാടനംചെയ്തു. സെന്റർ ചെയർമാൻ എ.പി. മൊയ്ദീൻകുട്ടി അധ്യക്ഷതവഹിച്ചു. ‘വിഷൻ-2030’ പ്രോജക്ട്‌ സമർപ്പണം എ.പി. ഷംസുദ്ദീൻ ഇബ്‌നു മുഹദ്ദീൻ ജില്ലാപഞ്ചായത്തംഗം മൂർക്കത്ത് ഹംസയ്ക്ക് കൈമാറി നിർവഹിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യപ്രഭാഷണം നടത്തി.
kadampuzha-salafi-center
മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തംഗം ഒ.കെ. സുബൈർ, മാറാക്കര ഗ്രാമപ്പഞ്ചായത്തംഗം എൻ. കുഞ്ഞിമുഹമ്മദ്, സലഫി സെന്റർ കൺവീനർ എം. അഹമ്മദ്, കെ.എൻ.എം. വെസ്റ്റ് സെക്രട്ടറി എൻ.കെ. സിദ്ദീഖ് അൻസാരി, കെ. ഹസ്സൻ, മുൻ മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. പഠന ക്യാമ്പിന് ഹദിയത്തുള്ള ഫാറൂഖി, അലി ശാക്കിർ മുണ്ടേരി എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!