HomeNewsInaugurationശിഹാബ് തങ്ങൾ സ്നേഹാലയം കഞ്ഞിപ്പുരയിൽ തുറന്നു

ശിഹാബ് തങ്ങൾ സ്നേഹാലയം കഞ്ഞിപ്പുരയിൽ തുറന്നു

snehalayam-kanjippura

ശിഹാബ് തങ്ങൾ സ്നേഹാലയം കഞ്ഞിപ്പുരയിൽ തുറന്നു

വളാഞ്ചേരി : കഞ്ഞിപ്പുര ടൗൺ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി, കെ.എം.സി.സി, എം.എസ്.എഫ്. കമ്മിറ്റികളുടെ ആസ്ഥാനമന്ദിരമായ ശിഹാബ് തങ്ങൾ സ്‌നേഹാലയം തുറന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള മന്ദിരം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.
Ads
കോൽക്കാട്ടിൽ കള്‌ലായത്ത് മുഹമ്മദലി സ്മാരക ഹാൾ, ദമാം കെ.എം.സി.സി. ജില്ലാകമ്മിറ്റിയുടെ കുടിവെള്ളപദ്ധതി, കാലൊടി ഇർഷാദ് സ്മാരക ലൈബ്രറി, സൗജന്യ മെഡിക്കൽ ഉപകരണ വിഭാഗം, സീതി സാഹിബ് അക്കാദമി തുടങ്ങിയവയുടെ ഉദ്ഘാടനവും നടന്നു.
snehalayam-kanjippura
മുജീബ് വാലാസി അധ്യക്ഷതവഹിച്ചു. ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി, കുറുക്കോളി മൊയ്തീൻ എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, അബ്ദുറഹ്‌മാൻ രണ്ടത്താണി, ആയിശ ബാനു, സി. മുഹമ്മദാലി, കെ.എം. അബ്ദുൽ ഗഫൂർ, പാറപ്പുറത്ത് ബാവഹാജി, എ.പി. ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!