വിവാഹ വാർഷികത്തോടനുബന്ധിച്ച് കരുതൽ കൂട്ടായ്മയിലേക്ക് പൊതിച്ചോറ് നൽകി ദമ്പതികൾ
വളാഞ്ചേരി: വിശക്കുന്നവർക്ക് ഭക്ഷണത്തിന് മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെതന്നെ അവരുടെ വയറുനിറയ്ക്കാൻ വളാഞ്ചേരിയിലെ ‘കരുതൽ’ എന്ന കൂട്ടായ്‌മ. വളാഞ്ചേരി നഗരത്തിൽ വില്ലേജ് ഓഫീസിനു സമീപത്തുള്ള കെട്ടിടത്തിനരികിൽ ദിവസവും ഉച്ചയ്ക്ക് 12-ന് നിശ്ചിത എണ്ണം പൊതിച്ചോറ് എത്തിക്കുകയും ആവശ്യക്കാർ എടുത്ത് കഴിക്കുകയുമാണു രീതി.
കഴിഞ്ഞദിവസം 21-ാം വിവാഹവാർഷികം ആഘോഷിച്ച സുരേഷ്‌കുമാർ മലയത്ത്-രജിത ദമ്പതിമാർ രണ്ടു ദിവസത്തേക്കുള്ള ഭക്ഷണമാണ് ‘കരുതലി’ലേക്കു നൽകിയത്. ചെഗുവേര കൾച്ചറൽ ഫോറത്തിന്റെയും വളാഞ്ചേരി മെൻ കൂട്ടായ്‌മയുടെയും പ്രവർത്തകനാണ് സുരേഷ്‌കുമാർ. ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്‌ഫെഡ്) സ്ഥാപകദിനത്തിന്റെ ഭാഗമായി പത്തുദിവസത്തേക്കുള്ള ഉച്ചഭക്ഷണത്തിനുള്ള തുകയും കരുതലിലേക്ക് സംഭാവനചെയ്തു.
ലെൻസ്‌ഫെഡ് ഏരിയാ പ്രസിഡന്റ് പി.എം. ശ്രീജിത്തിൽനിന്ന് തുകയും സുരേഷ്‌കുമാറിൽനിന്ന് ഭക്ഷ്യക്കിറ്റും കരുതലിനുവേണ്ടി ഷാജി സൽവാസ് ഏറ്റുവാങ്ങി. ഞായറാഴ്‌ച ലോക്ഡൗണിനു തുല്യമായ സാഹചര്യമായിരുന്നതിനാൽ നഗരത്തിലെ ട്രോമാകെയർ വോളന്റിയർമാർക്കും കരുതലിന്റെ വകയായിരുന്നു ഉച്ചഭക്ഷണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here