HomeNewsCrimeIllegalഅനാശാസ്യ, ലഹരി സംഘങ്ങൾ വർദ്ധിക്കുന്നു; രാത്രിയിൽ കറങ്ങാനിറങ്ങുന്നവരെ പൊക്കാൻ ആരംഭിച്ച് കുറ്റിപ്പുറം പോലീസ്

അനാശാസ്യ, ലഹരി സംഘങ്ങൾ വർദ്ധിക്കുന്നു; രാത്രിയിൽ കറങ്ങാനിറങ്ങുന്നവരെ പൊക്കാൻ ആരംഭിച്ച് കുറ്റിപ്പുറം പോലീസ്

kuttippuram-police-seize

അനാശാസ്യ, ലഹരി സംഘങ്ങൾ വർദ്ധിക്കുന്നു; രാത്രിയിൽ കറങ്ങാനിറങ്ങുന്നവരെ പൊക്കാൻ ആരംഭിച്ച് കുറ്റിപ്പുറം പോലീസ്

കുറ്റിപ്പുറം: ചായ കുടിയന്മാർ സൂക്ഷിക്കുക, വൈകുന്നേരം മുതൽ തന്നെ ചായ കുടിയന്മാരെ പൊക്കാൻ ഇനി കുറ്റിപ്പുറത്ത് പൊലീസുണ്ടാകും. കുറ്റിപ്പുറം പോലീസ് രാത്രികാലങ്ങളിലെ വാഹന പരിശോധന കർശനമാക്കിയതായി പോലീസ് സ്റ്റേഷൻ ഓഫീസർ ശശീന്ദ്രൻ മേലയിൽ അറിയിച്ചു. രാത്രിയിൽ പൊന്നാനി, വെളിയങ്കോട് , തിരൂർ താനൂർ കോട്ടക്കൽ മലപ്പുറം ഭാഗത്തുൾപ്പെടെയുള്ള വർ അനാവശ്യമായി കുറ്റിപ്പുറത്തേക്ക് കറങ്ങാനിറങ്ങുന്നതും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൂടിയതോടെയാണ് രാത്രിയിൽ ഈ ഭാഗത്ത് പൊലീസ് പെട്രോളിങ് ശക്തമാക്കിയത്. കാറുകളും ബൈക്കുകളുമുൾപ്പെടെ ഇരുപത്തിയഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തതായും ഇവകേസെടുത്ത് കോടതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ നടക്കുന്ന കയ്യേറ്റ പിടിച്ചുപറി ശ്രമങ്ങളും പൊലീസിന് തലവേദനയായി.
kuttippuram-police-seize
ഇതിനിരയാകുന്നവരും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെത്തിയവരായതിനാൽ ഇവർ പൊലീസിൽ പരാതിപ്പെടാറില്ല. പരാതിക്കാരില്ലാതെ നടപടി എടുക്കാൻ പറ്റാത്ത കേസുകളാകുമ്പോൾ ഇതിൽ തുടർ നടപടികളെടുക്കാൻ പൊലീസിനും കഴിയാറില്ല. അത് അക്രമികൾക്ക് വളമായി. ഇതോടെയാണ് രാത്രി കറങ്ങാനിറങ്ങുന്ന വരെ വാഹന സഹിതം പൊക്കാനായി പൊലീസ് രംഗത്തിറങ്ങിയത്. ഇത്തരക്കാരെ പിടിച്ചാൽ ചായ കുടിക്കാൻ ഇറങ്ങിയതാണ് എന്ന മറുപടിയിലും ഇനി കാര്യമില്ല. മലപ്പുറത്തും തിരൂരും പട്ടാമ്പിയിലും നിന്നാണ് ചായ കുടി ക്കാരുടെ വരവ്. പിടികൂടിയ വാഹനം രേഖകളും ഉടമയും വന്നാൽ പോലും തിരിച്ചു കിട്ടാൻ ഇനി വക്കീലും കോടതിയുമായി അൽപം നടക്കേണ്ടിവരുമെന്നും സി.ഐ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!