HomeNewsGeneralവളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ പിടികൂടിയ വാഹനങ്ങളുടെ ഇ -ലേലം ഫെബ്രുവരി 15 -നു നടക്കും

വളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ പിടികൂടിയ വാഹനങ്ങളുടെ ഇ -ലേലം ഫെബ്രുവരി 15 -നു നടക്കും

scrap-vehicles

വളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ പിടികൂടിയ വാഹനങ്ങളുടെ ഇ -ലേലം ഫെബ്രുവരി 15 -നു നടക്കും

കുറ്റിപ്പുറം : വിവിധ കേസുകളിൽ പോലീസ് പിടികൂടി ജില്ലയിലെ ദേശീയപാതയ്ക്കരികിൽ കൊണ്ടുവന്നിട്ട വാഹനങ്ങളുടെ ഇ -ലേലം ഫെബ്രുവരി 15 -നു നടക്കും. സർക്കാർ അംഗീകൃത ഇ -ലേല കമ്പനിയായ മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷനാണ് ലേലം നടത്തുന്നത്. വളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ പിടികൂടിയ വാഹനങ്ങളാണ് ലേലത്തിൽ ഉൾപ്പെടുക. വാഹനങ്ങളെ ഓരോ പ്രത്യേക വിഭാഗങ്ങളിലാക്കിയാണ് ലേലംനടക്കുക. ദേശീയപാത 66- ആറുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ റോഡരികിലെ വാഹനങ്ങൾ നീക്കംചെയ്യാൻ പോലീസിന് നേരത്തേ നിർദേശം നൽകിയിരുന്നു.
scrap-vehicles
എന്നാൽ വാഹനങ്ങൾ നീക്കിയിടാൻ സ്ഥലം ലഭ്യമല്ലാതിരുന്നതു മൂലം വാഹനങ്ങൾ മാറ്റിയിടാൻ പോലീസിനു കഴിഞ്ഞില്ല. ആറുവരിപ്പാതയുടെ നിർമാണപ്രവൃത്തികളുടെ ആദ്യഘട്ടം ആരംഭിച്ചതോടെ റോഡരികിലെ വാഹനങ്ങൾ ദേശീയപാതാ അതോറിറ്റി നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്തുനിന്ന് നീക്കംചെയ്തു. ഇതിനെത്തുടർന്നാണ് വാഹനങ്ങൾ ലേലംചെയ്യാൻ റവന്യൂ വകുപ്പ് പോലീസിന്റെ അംഗീകാരത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുറ്റിപ്പുറത്തും വട്ടപ്പാറയിലുമായി പോലീസ് പിടികൂടിയ 150-ലധികം വാഹനങ്ങളാണ് ഇ -ലേലത്തിലുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!