HomeNewsTransportഒരിടവേളക്ക് ശേഷം കരിപ്പൂരിൽ ഫ്ലൈനാസ് സർവീസ് തുടങ്ങി

ഒരിടവേളക്ക് ശേഷം കരിപ്പൂരിൽ ഫ്ലൈനാസ് സർവീസ് തുടങ്ങി

flynas-calicut

ഒരിടവേളക്ക് ശേഷം കരിപ്പൂരിൽ ഫ്ലൈനാസ് സർവീസ് തുടങ്ങി

കൊണ്ടോട്ടി : റിയാദിൽനിന്ന് കോഴിക്കോട്ടെത്തിയ ഫ്ളൈ നാസ് വിമാനത്തിന് ഗംഭീര സ്വീകരണം. ചൊവ്വാഴ്‌ച രാവിലെ 7.26-ന് 86 യാത്രക്കാരുമായി എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. കേക്ക് മുറിച്ചും വിമാനത്തിന്റെ വരവ് ആഘോഷിച്ചു. 8.18-ന് വിമാനം തിരികെ പോയി. 173 മുതിർന്നവരും ആറു കുട്ടികളുമായിരുന്നു യാത്രക്കാർ. കരിപ്പൂരിൽനിന്ന് ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഫ്ളൈനാസ് സർവീസ് നടത്തുക. 170 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഉപയോഗിക്കുന്നത്. 2019 ഫെബ്രുവരിയിൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിച്ചത്.
flynas-calicut
റിയാദിലേക്കുള്ള ഫ്ളൈനാസ് സർവീസ് മലബാറിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസമാണ്. സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും തുടർസർവീസ് ലഭിക്കുന്നത് യാത്രക്കാർക്ക് സമയത്തിലും സാമ്പത്തികമായും നേട്ടമേകും. വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം ദീപംകൊളുത്തി വിമാനത്തിന്റെ യാത്ര ഉദ്ഘാടനംചെയ്തു. ഫ്ളൈ നാസ് എയർപോർട്ട് മാനേജർ കെ.പി. ഹാനി, സെക്യൂരിറ്റി ഓഫീസർ മബൂദ്, എ.ഐ.ടി.എസ്.എൽ, എയർ ഇന്ത്യ, ടെർമിനൽ, സി.ഐ.എസ്.എഫ്. ഡ്യൂട്ടി ഓഫീസർമാർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!