ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെ ഇരിമ്പിളിയം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് കൊളാഷ് പ്രദർശനം സംഘടിപ്പിച്ചു
ഇരിമ്പിളിയം: വർധിച്ചു വരുന്ന മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരെ ഇരിമ്പിളിയം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് കൊളാഷ് പ്രദർശനം സംഘടിപ്പിച്ചു. എൻ.എസ്.എസ് വളന്റിയേഴ്സ് നിർമിച്ച കൊളാഷുകളാണ് സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് കൊളാഷ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മുഹമ്മദ് അലി ലഹരി വിരുദ്ധ സന്ദേശം വിദ്യാർത്ഥികൾക്ക് കൈമാറി.
പ്രിൻസിപ്പൽ ഡോ: ശ്രീലേഖ ജി.എസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: ഷാഹുൽ ഹമീദ് എം.പി, സ്റ്റാഫ് സെക്രെട്ടറി ഉണ്ണികൃഷ്ണൻ.എ.പി, എൻ.എസ്.എസ് ലീഡർ ജയസൂര്യ, ടിഷ മനോജ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വളന്റിയർമാരായ വിനയ് എം. പി, ദിൽജിത് ടി, നിവേദ് ഒ.കെ, അശ്വിൻ കൃഷ്ണ എം, അരുൺ, ശരൺലാൽ, ഷിജാദ്, അർജുൻ, ശയന, സോന പി, റിതിൻ എന്നിവർ നേതൃത്വം നൽകി. പ്രദർശനം തിങ്കളാഴ്ചയും തുടരുന്നതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here