നാഗപറമ്പിൽ ആയുർവേദ ഡിസ്‌പെൻസറിക്ക് കെട്ടിടം നിർമിക്കാൻ സൗജന്യമായി ഭൂമി നൽകി റോജ
കുറ്റിപ്പുറം : ഭർത്താവിന്റെ ഓർമയ്ക്കായി ആതുരാലയത്തിന് കെട്ടിടം നിർമിക്കാൻ വീട്ടമ്മ ഭൂമി സൗജന്യമായി നൽകി. നടുവട്ടത്തെ തിയ്യംതിരുത്തി റോജയാണ് ഭർത്താവ് വേലായുധന്റെ സ്‌മരണയ്ക്കായി ആയുർവേദ ഡിസ്‌പെൻസറിക്ക് കെട്ടിടം നിർമിക്കാൻ ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി സൗജന്യമായി നൽകിയത്. നാഗപറമ്പ് അങ്ങാടിയോടു ചേർന്നുകിടക്കുന്ന ഇവരുടെ ഭൂമിയിൽനിന്ന് മൂന്നുസെന്റ് ഭൂമിയാണ് കെട്ടിടനിർമാണത്തിനു വിട്ടുനൽകിയിരിക്കുന്നത്.
വർഷങ്ങളായി നടുവട്ടത്തെ ഒരു വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിച്ചുവരുന്ന ആയുർവേദ ഡിസ്‌പെൻസറിക്ക് സ്വന്തമായി കെട്ടിടമെന്നത് ഏറെക്കാലത്തെ നാട്ടുകാരുടെ ആഗ്രഹമാണ്. സ്ഥലം വിട്ടുനൽകിക്കൊണ്ടുള്ള രേഖകൾ റോജയും മക്കളായ ഷൈജു, ഷിജു എന്നിവരും ചേർന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദീഖിന് കൈമാറി. വാർഡ് മെമ്പർ കോമളം അധ്യക്ഷയായി. സരിത, ജയചിത്ര, വി.കെ. രാജീവ്, ആഷിഖ് കൊളത്തോൾ, കെ. പ്രതാപൻ, ജയൻ, പ്രവീൺ നടുവട്ടം, കെ.പി. വിനോദ്, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here