സംഭരഭകർക്കായുള്ള രണ്ടാo ഘട്ട പൊതു ബോധവൽകരണ ശില്പശാല വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്താഭിമുഖ്യത്തിൽസംഭരഭകർക്കായുള്ള
രണ്ടാം ഘട്ട പൊതു ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം വ്യവസായ ഓഫീസർ മുഹമ്മദ് ഫവാസ് P A സ്വാഗതം പറഞ്ഞു. കോട്ടക്കൽ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ദീപ്തി fssai രജിസ്ട്രേഷൻ, ലൈസൻസിങ് എന്നിവയെക്കുറിച്ച് വിശദീകരിച്ചു.അമ്പതോളം പേർ പങ്കെടുത്ത പരിപാടിയിൽ സംരംഭകർക്ക് മാർക്കറ്റിംഗ് സംശയങ്ങളെ കുറിച്ചും പുതിയ സംരംഭ ആശയങ്ങളെ കുറിച്ചും ക്ലാസ്സുകൾ നടന്നു. സംരംഭകത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റി ശില്പശാലയിൽ വിശദീകരിച്ചു.കുറ്റിപ്പുറം ബ്ലോക്ക് വ്യവസായ വികസന ഓഫീസർ മുഹമ്മദ് ഫവാസ് പി എ ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കൂടാതെ സ൦ര൦ഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയു൦ ചെയതു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റിയാസ്,CDS ചെയർ പേഴ്സൺ ഷൈനി കൗൺസിലർ ഷൈലജ കെ വി എന്നിവർ സംസാരിച്ചു. ലൈസൻസ്,സ്കീം സബ്സിഡി ,ideas and മാർക്കറ്റിംഗ് തുടങ്ങിയവയെ സംബന്ധിച്ചുള്ള ക്ലാസു കളും നടന്നു.വളാഞ്ചേരി നഗരസഭ വ്യവസായ വാണിജ്യ വകുപ്പ് ഇന്റേണായ ജിതിൻ സി. ജെ ശിൽപപശാലയിൽ നന്ദി അറിയിക്കുകയും ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here