HomeNewsGeneralകുറ്റിപ്പുറം മിനിപമ്പയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ടുകൾ എത്തിച്ചു

കുറ്റിപ്പുറം മിനിപമ്പയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ടുകൾ എത്തിച്ചു

കുറ്റിപ്പുറം മിനിപമ്പയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ടുകൾ എത്തിച്ചു

കുറ്റിപ്പുറം: ഭാരതപ്പുഴയിലെ രക്ഷാപ്രവർ ത്തനങ്ങൾക്കുള്ള ബോട്ടുകൾ മിനിപമ്പയിൽ എത്തി. മൂന്ന് ബോട്ടുകളാണ് പുഴയിലെ രക്ഷാദൗത്യത്തിനായി ഇന്നലെ മിനിപമ്പയിൽ എത്തിയത്. നേരത്തെ കെ.ടി.ഡി.സിയുടെ മിനി ബോട്ടുകളാണ് ഭാരതപ്പുഴയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. ഇത് ഉപയോഗശൂന്യമായതിനെ തുടർന്നാണ് തീരദേശ പൊലിസ് സ്റ്റേഷനിൽ നിന്നും മൂന്ന് ചെറിയ ബോട്ടുകൾ മിനിപമ്പയിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം കുറ്റിപ്പുറം പൊലിസ് വിളിച്ചു ചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
പുഴയിലെ അപകടമേഖലകളിൽ മുന്നറിയിപ്പ്ബോർഡുകളും സ്ഥാപിക്കും കൂടാതെ പുഴയിൽ ഉയർന്നു നിൽക്കുന്ന ബലൂൺ ബോർഡുകളും സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് അധികൃതർ.
സ്വകാര്യവ്യക്തികളുടെ പറമ്പുകളിൽ നിന്ന് പുഴയിലേക്ക് ഇറങ്ങുന്ന വഴികൾ അടക്കാനും തീരുമാനിച്ചിട്ടുണ്ട്. അപകട സമയത്ത് രക്ഷാപ്രവർത്തനത്തിൽ താൽപര്യമുള്ള യുവാക്കൾക്കും മറ്റും അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയും ചെയ്യും.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!