HomeNewsEducationAdmissionപ്ലസ് വൺ പ്രവേശനം; അപേക്ഷകൾ ഇന്ന് മുതൽ ഓൺലൈനായി സമർപ്പിക്കാം

പ്ലസ് വൺ പ്രവേശനം; അപേക്ഷകൾ ഇന്ന് മുതൽ ഓൺലൈനായി സമർപ്പിക്കാം

plus-one

പ്ലസ് വൺ പ്രവേശനം; അപേക്ഷകൾ ഇന്ന് മുതൽ ഓൺലൈനായി സമർപ്പിക്കാം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് (ജൂലൈ 11) മുതൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചു തുടങ്ങാം. ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെമുതൽ ഏകജാലക പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്നഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്‍റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
Ads
അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18ആണ്. അപേക്ഷ സമർപ്പണം ആരംഭിക്കുന്നതിന് മുൻപുതന്നെ ചില അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷാ ഫോം അച്ചടിച്ചു വിതരണം ചെയ്തിരുന്നതയും ഒരു അപേക്ഷ ഫോം സമർപ്പിക്കാൻ 140 രൂപ ഇടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കോഴ്സിന് ചേരുന്ന സമയത്ത് വിദ്യാർത്ഥി അടയ്‌ക്കേണ്ട ഫീസ് 25 രൂപയാണ്.
plus-one
ട്രയൽ അലോട്ട്‌മെന്‍റ് ജൂലൈ21ന്: ആദ്യഅലോട്ട്മെന്‍റ് 27ന്
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്‍റ് തീയതി ജൂലൈ 27ആണ്. ഇതിനു മുന്നോടിയയുള്ള ട്രയൽ അലോട്ട്മെന്‍റ് ജൂലൈ 21ന് വരും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്‍റ് തീയതി 2022 ആഗസ്ത് 11 ആണ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്‍റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
plus-one
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ
സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ സംവിധാനത്തിൽ ആയിരിക്കും.ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം. ഏകജാലക സംവിധാനത്തിന്‍റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്‍റുകളും ഒരു സപ്ലിമെന്‍ററി അലോട്ട്‌മെന്‍റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!