HomeNewsGeneralചുമട്ടു തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചുമട്ടു തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

study-lit-head-load-works-valanchery

ചുമട്ടു തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

വളാഞ്ചേരി:കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന് കീഴിലെ അൺ അറ്റാച്ച്‌ഡ് വിഭാഗം തൊഴിലാളികളുടെ മക്കളിൽ ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണ വിതരണം വളാഞ്ചേരി ഉപകാര്യാലയത്തിൽ വച്ച് നടന്നു. ഉപസമിതി അംഗം കെ എം ഫിറോസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ കമ്മിറ്റി അംഗം ടി എം പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഉപസമിതി അംഗം യൂനുസ് കെ പി ആശംസകൾ അർപ്പിച്ചു. അനിൽകുമാർ കെ.പി സ്വാഗതവും, മുഹമ്മദ്‌ അലിഷ സി.എം നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!