HomeNewsDevelopmentsകുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് തുടങ്ങി

കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് തുടങ്ങി

piling-kuttippuram-rob

കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് തുടങ്ങി

കുറ്റിപ്പുറം : ദേശീയപാത-66 ആറുവരിപ്പാതയുടെ ഭാഗമായി നിർമിക്കുന്ന കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് തുടങ്ങി. അരക്കിലോമീറ്ററോളം വരുന്ന മേൽപ്പാലം ഇരുമ്പ് ബീമുകൾ ഉപയോഗിച്ചാണ് നിർമിക്കുക. ഹൈവേ ജങ്ഷനിൽനിന്നു തുടങ്ങി പഴയ റെയിൽവേഗേറ്റ് റോഡ് വരെ നീളുന്നതാണ് ഇരുമ്പ് മേൽപ്പാലം. ഹൈവേ ജങ്ഷനിൽനിന്നാണ് പൈലിങ് ആരംഭിച്ചിരിക്കുന്നത്. പുഴയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന്, അവിടെ നടക്കുന്ന പണികൾ ഇപ്പോൾ താത്‌കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പാലത്തിന്റെ വശങ്ങളിൽ സ്ഥാപിക്കാനുള്ള ബീമുകളുടെ പണി തുടരുന്നുമുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!