തവനൂർ പ്രതീക്ഷഭവനിൽ ലോക പ്രകൃതി സംരക്ഷണ ദിനാചരണം നടത്തി
തവനൂർ:ആരോഗ്യകരമായ ഒരു മനുഷ്യസമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം. ഇതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാന്‍ എല്ലാ വര്‍ഷവും ജൂലൈ 28ന് ലോക പ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി തവനൂർ പ്രതീക്ഷഭവനിൽ ദിനാചരണം നടത്തി. വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കുക എന്ന ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ പ്രധാന ലക്ഷ്യത്തിൽ ഊന്നിയാണ് പരുപാടി സങ്കടിപ്പിച്ചത്. ലത്തീഫ് കുറ്റിപ്പുറം ഹൃദ്യമായ സംഭാഷണത്തോടെ പരുപാടി ഉദ്ഘാടനം ചെയ്തു. ബുദ്ധിപരമായ പരിമിതികൾ നേരിടന്നവരുടെ കൂട്ടായ്മയിൽ തുടങ്ങുന്ന ആദ്യത്തെ യക്ഞമാണ് ഇത്തരം തുടക്കങ്ങൾ എന്ന് സ്വാഗതപ്രസംഗത്തിൽ നിഷാദ് അഭിപ്രായപെട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ തുടർച്ചയ്ക്ക് വേണ്ടി ‘മുക്കുറ്റി’ എന്നപേരിൽ പരിസ്ഥിതി ക്ലബ് രൂപീകരിച്ചു. പരിപാടിക്ക് പ്രദീപ് കുമാർ, മുഹമ്മദ് ഫവാസ്. പി എന്നിവർ ആശംസകൾ അറീച്ചു. പ്രതീക്ഷഭവനിലെ മുഴുവൻ താമസക്കാരും ജീവനക്കാരും പരുപാടിയിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here