പ്രതിഭാദരം 22; എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് വളാഞ്ചേരി നഗരസഭ
മനുഷ്യ മനസ്സുകളുടെ വികസനമാണ് ഏറ്റവും വലിയ വികസനമെന്ന് എം പി അബ്ദുസമദ് സമദാനി എം.പി .വളാഞ്ചേരി നഗരസഭയുടെ പ്രതിഭാദരം-22 പരിപാടിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ..വിദ്യാഭ്യാസം ഉള്ളത് കൊണ്ട് ഒരു മനുഷ്യൻ നല്ല വ്യക്തിയാകണമെന്നില്ല അറിവ് ഉള്ളവനാകുക എന്നതാണ് പ്രധാനം .ഉന്നത വിദ്യാഭ്യാസം ഇല്ലാത്ത ഒരു വ്യക്തിക്ക് ചിലപ്പോൾ നല്ല അറിവുണ്ടായിരിക്കും. സ്വന്തം അമ്മയെ മനസ്സിലാക്കാൻ കഴിയാത്ത വിദ്യാഭ്യാസത്തിന് എന്തു പ്രസക്തിയാണ് ഉള്ളത് എന്ന് നാം മനസ്സിലാക്കണം. വളാഞ്ചേരി നഗരസഭയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച ചടങ്ങ് പ്രതിഭാദരം 22 എം പി അബ്ദുസ്സമദ് സമദാനി MP ഉദ്ഘാടനം ചെയ്തു നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി സ്വഗതം പറഞ്ഞ ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായിരുന്നു.
വൈസ് ചെയർപേഴ്സൺ റംല മുഹമ്മെദ് ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സിഎം റിയാസ് ,മാരാത്ത് ഇബ്രാഹിം എന്ന മണി, റൂബി ഖാലിദ് ,ദീപ്തി ശൈലേഷ് ,കൗൺസിലർ ഫൈസൽ തങ്ങൾ ,പാറശ്ശേരി അസൈനാർ ,ആബിദലി ടി കെ, സലാം വളാഞ്ചേരി, Dr റിയാസ് എന്നിവർ പ്രസംഗിച്ചു .ചടങ്ങിൽ നഗരസഭാ കൗൺസിലർമാർ ,വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here